ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലുള്ള സെമെരൂ അഗ്നിപര്‍വതത്തില്‍ സ്ഫോടനം. ഇന്ന് പുലര്‍ച്ചെ 2.46നണ് പൊട്ടിത്തെറിയുണ്ടായത്.
അഗ്നിപര്‍വത സ്ഫോടനത്തിനു പിന്നാലെ സുനാമിയുണ്ടാകാനുള്ള സാധ്യത പരിശോധിച്ച് വരികയാണെന്ന് ജപ്പാന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ജപ്പാന്റെ മുന്നറിയിപ്പിനോട് ഇന്തോനേഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജനവാസമേഖലയില്‍ ഏറ്റവുമധികം അഗ്നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 142 അഗ്നിപര്‍വതങ്ങളാണ് രാജ്യത്തുള്ളത്.
പൊട്ടിത്തെറിയുണ്ടായ പ്രദേശത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് നിന്ന് മാറാന്‍ രാജ്യത്തെ ദുരന്ത ലഘൂകരണ സേനയായ ബിഎന്‍പിബി ആളുകള്‍ക്ക് നിര്‍ദേശം നല്കി. ലാവയൊഴുകി വരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരത്ത് നിന്ന് 500 മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.Mount #Semeru erupts in #Java #Indonesia 🇮🇩
— Top Disaster (@Top_Disaster) December 4, 2022
This Sunday, December 4, 2022, at 02:46 local time, the #volcano #erupted with pyroclastic flows and an emission column 1.5km high. Evacuations in progress.
TELEGRAM JOIN 👉 https://t.co/anmxTr9HCh pic.twitter.com/RAlyKNqfqd