+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി മാലിന്യമുക്തമാക്കാൻ കഴിയുന്നവർക്ക് വോട്ട് ചെയ്യണം: കേജരിവാൾ

ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അഴിമതിക്കാർക്ക് വോട്ട് ചെയ്യരുതെന്ന അഭ്യർഥനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഡൽഹിയെ മാലിന്യമുക്തമാക്കാൻ കഴിയുന്നവർക്കായിരിക്കണം ജനങ്ങൾ വോട്ട് ചെയ്യേണ
ഡൽഹി മാലിന്യമുക്തമാക്കാൻ കഴിയുന്നവർക്ക് വോട്ട് ചെയ്യണം: കേജരിവാൾ
ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അഴിമതിക്കാർക്ക് വോട്ട് ചെയ്യരുതെന്ന അഭ്യർഥനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഡൽഹിയെ മാലിന്യമുക്തമാക്കാൻ കഴിയുന്നവർക്കായിരിക്കണം ജനങ്ങൾ വോട്ട് ചെയ്യേണ്ടതെന്നും കേജരിവാൾ പറഞ്ഞു.

ഡൽഹി വൃത്തിയും വെടിപ്പുമുള്ളതുമാക്കുന്നതിനായി അഴിമതി രഹിത സ്ഥാപനം വരുവാൻ ജനങ്ങൾ വോട്ട് ചെയ്യണം. സത്യസന്ധരായ പാർട്ടിക്കും മാന്യരായ ആളുകൾക്കും വോട്ട് ചെയ്യണം. അഴിമതി, ഗുണ്ടായിസം എന്നിവയിൽ പെടുന്നവർക്ക് വോട്ട് നൽകരുതെന്നും കേജരിവാൾ പറഞ്ഞു.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍റെ 250വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇന്ന് രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5.30 വരെ തുടരും. ആകെ 1.45 കോടി വോട്ടര്‍മാരാണുള്ളത്. 250 വാര്‍ഡുകളിലായി 1349 സ്ഥാനാര്‍ഥികളാണുള്ളത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണൽ.
More in Latest News :