+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഗരസഭയിലെ കത്ത് വിവാദം: പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ സമരം തീർക്കാൻ സർക്കാർ ശ്രമം. പ്രതിപക്ഷ പ്രതിനിധികളുമായി തദ്ദേശമന്ത്രി എം.ബി. രാജേഷ് ചർച്ച നടത്തും. തിങ്കളാഴ്ച വൈകുന്നേരം നാലിന് സെക്രട്ടേറ
നഗരസഭയിലെ കത്ത് വിവാദം: പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ സമരം തീർക്കാൻ സർക്കാർ ശ്രമം. പ്രതിപക്ഷ പ്രതിനിധികളുമായി തദ്ദേശമന്ത്രി എം.ബി. രാജേഷ് ചർച്ച നടത്തും. തിങ്കളാഴ്ച വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റിലാണ് ചർച്ച.

സമരം നടത്തുന്ന പാർട്ടികളുടെ ജില്ലാ ഭാരവാഹികളോട് ചർച്ചക്കെത്താൻ നിർദേശമുണ്ട്. തിരുവനന്തപുരം കോർപ്പറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്‍ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർഥികളുടെ മുൻഗണനാപട്ടിക നൽകണമെന്നും ആവശ്യപ്പെട്ട് മേയർ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവന്നത്.

അതേസമയം, കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.
More in Latest News :