തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ലത്തീന്‍ സഭ. ലത്തീന്‍ അതിരൂപതയുടെ എല്ലാ പള്ളികളിലും ഇതു സംബന്ധിച്ച ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോയുടെ സര്‍ക്കുലര്‍ വായിക്കും.
ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സര്‍ക്കുലറില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്തെ അനിഷ്ടസംഭവങ്ങള്ക്കിടയാക്കിയത്.
ജനകീയ സമിതിയുടെ അധിക്ഷേപങ്ങളും നിരായുധരായ സ്ത്രീകളെപോലും പോലീസ് മര്‍ദിച്ചതും മത്സ്യത്തൊഴിലാളികളില്‍ പ്രകോപനമുണ്ടാക്കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.
സമരത്തോടുള്ള സര്‍ക്കാരിന്റെ നിസംഗതയ്ക്കെതിരെയും സര്‍ക്കുലറില്‍ വിമര്‍ശനമുണ്ട്. തുറമുഖ നിര്‍മാണം സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്ന് സമരസമിതി ആവശ്യപ്പെടുന്നില്ല. പകരം നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനമാണ് വേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.