ജംഷ്ഡ്പുർ: രണ്ട് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ. ജംഷ്ഡ്പുർ എഫ്സിയാണ് എതിരാളികൾ. അവസാന മൂന്ന് കളികളും ജയിച്ച മഞ്ഞപ്പടയ്ക്ക് ഇന്ന് ജയം തുടർന്നാൽ സെമി സാധ്യത സജീവമാക്കാം.
നിലവിൽ ഏഴ് കളിയിൽ നിന്ന് 12 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. അവസാന നാല് കളിയും തോറ്റ ജംഷ്ഡ്പുർ നിലവിൽ പത്താമതാണ്. വൈകിട്ട് 7.30നാണ് മത്സരം.
നിലവിൽ ഏഴ് കളിയിൽ നിന്ന് 12 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. അവസാന നാല് കളിയും തോറ്റ ജംഷ്ഡ്പുർ നിലവിൽ പത്താമതാണ്. വൈകിട്ട് 7.30നാണ് മത്സരം.