ലക്നോ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മീററ്റിലാണ് സംഭവം.
11കാരിയായ പെണ്‍കുട്ടിയെ കാര്‍ ഡ്രൈവറാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല.
ശനിയാഴ്ച രാവിലെ വീട്ടിലേക്ക് പാല് വാങ്ങാന്‍ പെണ്‍കുട്ടി പോയപ്പോഴാണ് കാറിലെത്തിയ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അരമണിക്കൂറിനു ശേഷം വഴിയരികില്‍ ഇറക്കിവിട്ടു.
വഴിയരികിലെ ഡിവൈഡറില്‍ പെണ്‍കുട്ടി അവശനിലയില്‍ കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മ സ്ഥലത്തെത്തിയത്.
കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന അമ്മ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.