+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​നേ​ഡി​യ​ൻ ടി​ക് ടോ​ക് താ​രം മേ​ഘ താ​ക്കൂ​ർ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​നേ​ഡി​യ​ൻ ടി​ക് ടോ​ക് താ​രം മേ​ഘ താ​ക്കൂ​ർ (21) അ​ന്ത​രി​ച്ചു. ര​ക്ഷി​താ​ക്ക​ളാ​ണ് മ​ര​ണ വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്. കാ​ന​ഡ​യി​ലാ​യി​രു​ന്നു അ​ന്ത്യം. 9,30,000 ൽ ​അ​ധി​കം ഫോ​ളോ​വേ​ഴ
ക​നേ​ഡി​യ​ൻ ടി​ക് ടോ​ക് താ​രം മേ​ഘ താ​ക്കൂ​ർ അ​ന്ത​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ക​നേ​ഡി​യ​ൻ ടി​ക് ടോ​ക് താ​രം മേ​ഘ താ​ക്കൂ​ർ (21) അ​ന്ത​രി​ച്ചു. ര​ക്ഷി​താ​ക്ക​ളാ​ണ് മ​ര​ണ വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്. കാ​ന​ഡ​യി​ലാ​യി​രു​ന്നു അ​ന്ത്യം. 9,30,000 ൽ ​അ​ധി​കം ഫോ​ളോ​വേ​ഴ്സ് ഉ​ള്ള ടി​ക് ടോ​ക് താ​ര​മാ​ണ് മേ​ഘ.

ശ​രീ​ര​ത്തി​നും മ​ന​സി​നും ഉ​ണ​ർ​വ് ന​ൽ​കു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ളാ​ണ് മേ​ഘ പ​ങ്കു​വ​ച്ചി​രു​ന്ന​ത്. നി​ര​ന്ത​രം നൃ​ത്ത വീ​ഡി​യോ​ക​ളും പ​ങ്കു​വ​ച്ചു. ര​ക്ഷി​താ​ക്ക​ൾ മേ​ഘ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലാ​ണ് മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ച​ത്. മേ​ഘ​യ്ക്ക് ഒ​രു വ​യ​സു​ള്ള​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ൾ കാ​ന​ഡ​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

2019 ൽ ​മേ​ഫീ​ൽ​ഡ് സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് പാ​സാ​യ ശേ​ഷം വെ​സ്റ്റേ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ചേ​ർ​ന്നു. കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ അ​വ​ൾ ടി​ക് ടോ​ക് വീ​ഡി​യോ​ക​ൾ ചെ​യ്തു തു​ട​ങ്ങി.
More in Latest News :