ആലപ്പുഴ: ഹരിപ്പാട് പല്ലനയിൽ കേരളത്തിൽ വിൽക്കാൻ അനുമതിയില്ലാത്ത വിദേശമദ്യം പിടികൂടി. വിൽപ്പനയ്ക്കായി മദ്യം വീട്ടിൽ സൂക്ഷിച്ച തോട്ടപ്പള്ളി സ്വദേശികളായ അഖിൽ, രാകേഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
പുതുച്ചേരിയിൽ(പോണ്ടിച്ചേരി) നിർമിച്ച 210 കുപ്പി വിദേശമദ്യം വെള്ളിയാഴ്ച രാത്രി നടത്തിയ തെരച്ചിലിലാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ക്രിസ്മസിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
എക്സൈസ് സംഘത്തെ കണ്ട് വീട്ടിൽ നിന്ന് രക്ഷപ്പെട്ട പ്രവീൺ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്.