ന്യഡല്‍ഹി: രാജ്യതലസ്ഥാനത്തെ എയിംസ് ആശുപത്രിയുടെ സെര്‍വറുകള്‍ ഹാക്ക് ചെയ്തതിന്റെ ഉറവിടം വിദേശത്തുനിന്നെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
നവംബര്‍ 23ന് ഉച്ചയ്ക്ക് 2.43നാണ് ഹാക്കിംഗ് നടന്നത്. അഞ്ചു സെര്‍വറുകളിലെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ ഏത് വിദേശരാജ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
എയിംസിലെ സൈബര്‍ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനു പിന്നില്‍ നിര്‍ണായക ശക്തികളുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു. സൈബര്‍ ആക്രമണത്തെതുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി സെര്‍വറുകള്‍ തകരാറിലാണ്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളടക്കമാണ് ചോര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, എന്നിവരടക്കമുള്ള പ്രമുഖരുടെ രോഗവിവരങ്ങളും ചോര്‍ന്നിരുന്നു.