റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ ചുണ്ണാന്പുകല്ല് ഖനി തകർന്ന് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ ആറ് പേർ സ്ത്രീകളാണ്. മാൽഗാവ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അഞ്ച് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഖനിയിൽ മണ്ണ് കുഴിക്കുന്നതിനിടെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂടുതൽ പേർ കൂടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.