കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. വാഹനം പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച രാവിലെ 10.15-ന് ചുരത്തിന്റെ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് അപകടം സംഭവിച്ചത്. കോഴിക്കോട്ട് നിന്ന് വയനാട് ഭാഗത്തേക്ക് 11 യാത്രക്കാരുമായി പോവുകയായിരുന്ന ടെമ്പോ ട്രാവലറിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തിയിരുന്നു.
യാത്രക്കാരെല്ലാം ഉടനെ തന്നെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.