ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസിന്റെ ചുവരുകളില്‍ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യം പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വിസി. അധ്യാപകരുടെ മുറിയിലെ ചുവരുകളിലടക്കം പ്രത്യക്ഷപ്പെട്ട ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ബ്രാഹ്മണര്‍ കാമ്പസ് വിട്ട് പുറത്തുപോകണം, ബ്രാഹ്മണരെ തേടി വരുമെന്നും രക്തചൊരിച്ചിലുണ്ടാകുമെന്നുമുള്ള ആപ്തവാക്യങ്ങളാണ് പ്രത്യക്ഷപെട്ടത്. സംഭവത്തെ വിസി ശാന്തിശ്രീ പണ്ഡിറ്റ് അപലപിച്ചു. ജെഎന്‍യൂ എല്ലാവരെയും ഉള്കൊള്ളുകയും തുല്ല്യത നടപ്പിലാക്കുകയും ചെയ്യുന്ന ക്യാമ്പസാണ്. അവിടെ ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
അതേസമയം സംഭവത്തിനു പിന്നില്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന് എബിവിപി ആരോപിച്ചു.