+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ന്നെ അ​ധി​ക്ഷേ​പി​ക്കുന്ന കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ മ​ത്സ​രം: പ്ര​ധാ​ന​മ​ന്ത്രി

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ രാ​വ​ണ പ​രാ​മ​ര്‍​ശ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​മ​ഭ​ക്ത​ന്‍​മാ​രു​ടെ
ത​ന്നെ അ​ധി​ക്ഷേ​പി​ക്കുന്ന കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ മ​ത്സ​രം: പ്ര​ധാ​ന​മ​ന്ത്രി
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ രാ​വ​ണ പ​രാ​മ​ര്‍​ശ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​മ​ഭ​ക്ത​ന്‍​മാ​രു​ടെ നാ​ട്ടി​ല്‍ ഒ​രാ​ളെ രാ​വ​ണ​നെ​ന്ന് വി​ളി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മോ​ദി പ​റ​ഞ്ഞു.

മോ​ദി​യെ ആ​ര് കൂ​ടു​ത​ല്‍ അ​ധി​ക്ഷേ​പി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്കി​ട​യി​ല്‍ മ​ത്സ​ര​മാ​ണ്. കു​റ​ച്ചു​ദി​വ​സം മു​മ്പ് ഒ​രു നേ​താ​വ് പ​റ​ഞ്ഞ​ത് നാ​യ​യു​ടെ മ​ര​ണം പോ​ലെ​യാ​യി​രി​ക്കും ത​ന്‍റെ അ​ന്ത്യ​മെ​ന്നാ​ണ്. ഹി​റ്റ്‌​ല​റു​ടെ അ​ന്ത്യം പോ​ലെ​യാ​കു​മെ​ന്ന് മ​റ്റൊ​രു നേ​താ​വ് പ​റ​ഞ്ഞു.

ചി​ല​ര്‍ രാ​വ​ണ​നെ​ന്നും ചി​ല​ര്‍ പാ​റ്റ​യെ​ന്നു പോ​ലും വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നാ​ണ് അ​വ​രു​ടെ ധാ​ര​ണ​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് ഖാ​ര്‍​ഗെ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. സ്വ​ന്തം ക​ര്‍​ത്ത​വ്യം മ​റ​ന്ന് അ​ദ്ദേ​ഹം കോ​ർ​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ലും പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

മോ​ദി​യെ മാ​ത്രം നോ​ക്കി വോ​ട്ട് ചെ​യ്യ​നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. നി​ങ്ങ​ളു​ടെ മു​ഖം ഞ​ങ്ങ​ള്‍ എ​ത്ര ത​വ​ണ കാ​ണ​ണം. രാ​വ​ണ​നെ പോ​ലെ മോ​ദി​ക്ക് നൂ​റു ത​ല​യു​ണ്ടോ? എ​ന്നാ​യി​രു​ന്നു ഖാ​ര്‍​ഗെ​യു​ടെ പ​രാ​മ​ര്‍​ശം.
More in Latest News :