+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല​ക്ഷ​നു​മു​മ്പ് ആ​ദ്യം ഇ​ഡി എ​ത്തും, പി​ന്നാ​ലെ മോ​ദി​യും: തെലുങ്കാന എംഎൽഎ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന രാ​ഷ്ട്രീ​യ സ​മി​തി നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യു​ള്ള ഇ​ഡി​സി​ബി​ഐ കേ​സു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ത​രം​താ​ഴ്ന്ന രാ​ഷ്ട്രീ​യം​ക​ളി​യെ​ന്ന് തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്
ഇ​ല​ക്ഷ​നു​മു​മ്പ് ആ​ദ്യം ഇ​ഡി എ​ത്തും, പി​ന്നാ​ലെ മോ​ദി​യും: തെലുങ്കാന എംഎൽഎ
ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന രാ​ഷ്ട്രീ​യ സ​മി​തി നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യു​ള്ള ഇ​ഡി-​സി​ബി​ഐ കേ​സു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ത​രം​താ​ഴ്ന്ന രാ​ഷ്ട്രീ​യം​ക​ളി​യെ​ന്ന് തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളും നി​സാ​മാബാ​ദ് എം​എ​ല്‍​എ​യു​മാ​യ കെ.​ക​വി​ത.

ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് തെരഞ്ഞെടുപ്പ് അ​ടു​ത്തി​രി​ക്കു​മ്പോ​ള്‍ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി മോ​ദി എ​ത്തു​ന്ന​തി​നു മു​മ്പ് അ​വി​ടെ ഇ​ഡി എ​ത്തു​മെ​ന്നു​ള്ള​ത് കൊ​ച്ചു​കു​ട്ടി​ക​ള്‍​ക്കു​പോ​ലും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. തെ​ലുങ്കാ​ന​യി​ല്‍ അ​ടു​ത്ത വ​ര്‍​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ല്‍ വി​ജ​യി​ക്കാ​മെ​ന്ന് ബി​ജെ​പി ക​രു​തേ​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ത​ന്നെ ജ​യി​ലില​ട​യ്ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ സം​സ്ഥാ​ന​ത്തേക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു, അ​വ​രു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​വി​ത കൂ​ട്ടി​ചേ​ര്‍​ത്തു.

മ​ദ്യ​ന​യ​ക്കേ​സി​ലെ ഇ​ഡി റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ കെ.​ക​വി​ത​യു​ടെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. മ​ദ്യ​ന​യ​ക്കേ​സി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​ക്ക് കൈ​ക്കൂ​ലി ന​ല്‍​കി​യ സൗ​ത്ത് ഗ്രൂ​പ്പ് ക​മ്പ​നി​യി​ലെ പ്ര​ധാ​ന ആ​ളാ​ണ് ക​വി​ത​യെ​ന്നാ​ണ് ഇ​ഡി വാ​ദം.
More in Latest News :