ലക്നോ: യുപിയില്‍ പത്ത് വയസില്‍ താഴെ പ്രായമുള്ള മൂന്നു പെണ്‍കുട്ടികള്‍ ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗാസിയാബാദിലെ അസോടെക് ദ നെസ്റ്റ് എന്ന കമ്പനിക്കെതിരെയാണ് കേസ്.
അരമണിക്കൂറോളമാണ് കുട്ടികള്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കുട്ടികള്‍ പേടിച്ച് കരയുന്നതും ലിഫ്റ്റ് തുറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അറ്റകുറ്റപണിയിലെ പിഴവ് മൂലമാണ് ലിഫ്റ്റ് തകരാറിലായതെന്ന് ഫ്ലാറ്റിലെ താമസക്കാര്‍ പറഞ്ഞു. ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.