+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിൽമ പാൽ വില വർധന ഇന്നുമുതൽ; ആറുരൂപ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിനും പാൽ ഉത്പന്നങ്ങൾക്കും വിലവർധന നിലവിൽ വന്നു. പാലിന് ലിറ്ററിന് ആറ് രൂപയാണ് വർധിപ്പിച്ചത്. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന
മിൽമ പാൽ വില വർധന ഇന്നുമുതൽ; ആറുരൂപ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിനും പാൽ ഉത്പന്നങ്ങൾക്കും വിലവർധന നിലവിൽ വന്നു. പാലിന് ലിറ്ററിന് ആറ് രൂപയാണ് വർധിപ്പിച്ചത്.

ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യമെങ്കിലും ആറ് രൂപയുടെ വർധനയ്ക്കാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ അഞ്ച് രൂപ കർഷകന് കിട്ടും .

അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. 2019 സെപ്റ്റംബറിലാണ് അവസാനമായി മിൽമ പാലിന്‍റെ വില കൂട്ടിയത്. ഈ വർഷം ജൂലൈയിൽ പാൽ ഉത്പന്നങ്ങൾക്കും മിൽമ വില കൂട്ടിയിരുന്നു.
More in Latest News :