അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമണിയോടെയാണ് പോളിംഗ് ആരംഭിച്ചത്.
സൗരാഷ്ട്ര, സൂററ്റ് അടക്കം 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തൂക്കുപാലം തകര്‍ന്ന് ദുരന്തം ഉണ്ടായ മോര്‍ബിയിലും ഇന്നാണ് പോളിംഗ്.
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയും പോരാട്ടത്തിനുണ്ട്. തുടര്‍ഭരണത്തിനായി ബിജെപിയും ഭരണം തിരികെപ്പിടിക്കാന്‍ കോണ്‍ഗ്രസും പഞ്ചാബിലേതുപോലെ അദ്ഭുതം കാട്ടാന്‍ എഎപിയും വ്യാപക പ്രചാരണം നടത്തി. ആദ്യഘട്ടം വോട്ടെടുപ്പു നടക്കുന്ന 89 സീറ്റുകളിലേക്ക് 788 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരാണ് പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
സംസ്ഥാനത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളും വെബ്കാസ്റ്റിംഗ് അടക്കമുള്ളവയും ഒരുക്കിയിട്ടുണ്ടെന്നു തെരഞ്ഞടുപ്പ് കമ്മീഷന് വിശദീകരിച്ചു.