+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ​ത്തി​ലും മെ​സി​ക്ക് നി​രാ​ശ

ദോ​ഹ: ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി അ​ർ​ജ​ന്‍റീ​ന പ്രീ​ക്വാ​ര്‍​ട്ട​റി​ൽ ക​ട​ന്നെ​ങ്കി​ലും താ​ൻ നി​രാ​ശ​നാ​ണെ​ന്ന് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി. പോ​ള​ണ്ടു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക നി​മി​ഷ​
ജ​യ​ത്തി​ലും മെ​സി​ക്ക് നി​രാ​ശ
ദോ​ഹ: ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി അ​ർ​ജ​ന്‍റീ​ന പ്രീ​ക്വാ​ര്‍​ട്ട​റി​ൽ ക​ട​ന്നെ​ങ്കി​ലും താ​ൻ നി​രാ​ശ​നാ​ണെ​ന്ന് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി. പോ​ള​ണ്ടു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക നി​മി​ഷ​ത്തി​ൽ മെ​സി പെ​നാ​ല്‍​റ്റി പാ​ഴാ​ക്കി​യി​രു​ന്നു. ജീ​വ​ന്‍​മ​ര​ണ പോ​രാ​ട്ട​ത്തി​ല്‍ ലീ​ഡ് നേ​ടാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് മെ​സി 38ാം മി​നി​റ്റി​ൽ ക​ള​ഞ്ഞു​കു​ളി​ച്ച​ത്.

പെ​നാ​ൽ​റ്റി ന​ഷ്‌​ട​പ്പെ​ടു​ത്തി​യ​തി​ൽ ത​നി​ക്ക് നി​രാ​ശ​യു​ണ്ടെ​ന്നും എ​ന്നാ​ൽ ത​ന്‍റെ തെ​റ്റി​ന് ശേ​ഷം ടീം ​കൂ​ടു​ത​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം പു​റ​ത്ത് എ​ടു​ത്തെ​ന്നും മെ​സി മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു.

പോ​ള​ണ്ട് ഗോ​ളി സ്റ്റെ​ന്‍​സി മെ​സി​യെ ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു റ​ഫ​റി അ​ർ​ജ​ന്‍റീ​ന​യ്ക്ക് പെ​ന​ൽ​റ്റി അ​നു​വ​ദി​ച്ചു. സൂ​പ്പ​ർ താ​ര​ത്തി​ന്‍റെ കി​ക്ക് പോ​ള​ണ്ട് ഗോ​ളി ത​ട്ടി​യ​ക​റ്റി​യ​ത് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചെ​ങ്കി​ലും 46ാം മി​നി​റ്റി​ൽ മാ​ക് അ​ലി​സ്റ്റ​റും 67ാം മി​നി​റ്റി​ൽ ജൂ​ലി​യ​ന്‍ ആ​ല്‍​വാ​ര​സും പോ​ള​ണ്ട് പ്ര​തി​രോ​ധ​ക്കോ​ട്ട ത​ക​ർ​ത്ത് മെ​സി​യെ​യും ടീ​മി​നെ​യും ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :