+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ജ ഫാ​ർ​മ​സി​സ്റ്റു​ക​ളെ ത​ട​യേ​ണ്ട​ത് സം​സ്ഥാ​ന​ങ്ങ​ളെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ആ​ശു​പ​ത്രി​ക​ൾ​ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ന​ട​ത്തു​ന്ന​ത് വ്യാ​ജ​ൻ​മാ​ര​ല്ലെ​ന്ന് ഉ​റ​പ്പി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ഫാ​ർ​മ​സി കൗ​ണ്‍​
വ്യാ​ജ ഫാ​ർ​മ​സി​സ്റ്റു​ക​ളെ ത​ട​യേ​ണ്ട​ത് സം​സ്ഥാ​ന​ങ്ങ​ളെ​ന്ന് സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ൽ​ഹി: ആ​ശു​പ​ത്രി​ക​ൾ​ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ന​ട​ത്തു​ന്ന​ത് വ്യാ​ജ​ൻ​മാ​ര​ല്ലെ​ന്ന് ഉ​റ​പ്പി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ഫാ​ർ​മ​സി കൗ​ണ്‍​സി​ലി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി.

ര​ജി​സ്റ്റേ​ർ​ഡ് ഫാ​ർ​മ​സി​സ്റ്റു​ക​ൾ ത​ന്നെ​യാ​ണ് ന​ട​ത്തി​പ്പു​കാ​രെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​ണ്ട്. ഇ​തു പൗ​ര​ൻ​മാ​രു​ടെ ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച വി​ഷ​യ​മാ​ണെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​എം.​എം. സു​ന്ദ​രേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​വി​ഷ​യ​ത്തി​ൽ പാ​ട്ന ഹൈ​ക്കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തി​യ ഒ​രു ഹ​ർ​ജി പു​നഃ​സ്ഥാ​പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ൾ​പ്പ​ടെ വ്യാ​ജ ഫാ​ർ​മ​സി​സ്റ്റു​ക​ൾ ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പാ​ട്ന ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ബി​ഹാ​ർ ഫാ​ർ​മ​സി കൗ​ണ്‍​സി​ലി​ന്‍റെ വ​സ്തു​ത പ​ഠ​ന സം​ഘം ഇ​തേ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :