ദോഹ: നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുന്ന അർജന്റീന ടീമിൽ അഴിച്ചുപണി. പോളണ്ടിനെതിരായ ടീമിൽ നാല് മാറ്റങ്ങളാണ് ലിയോണൽ സ്കലോണി വരുത്തിയിരിക്കുന്നത്. മുന്നേറ്റനിരയിൽ ലൗതാരോ മാർട്ടിനസിനെ ഒഴിവാക്കിയ സ്കലോണി ജൂലിയൻ അൽവാരസിനെ ഉൾപ്പെടുത്തി. പ്രതിരോധത്തിലും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. പ്രതിരോധനിരയിൽ റൊമേറൊയും മൊളീനയും തിരിച്ചെത്തി. മെക്സിക്കോയ്ക്കെതിരെ ഗോൾ നേടിയ എൻസോ ഫെർണാണ്ടസും ആദ്യ ഇലവനിൽ ഇടംനേടി.
അർജന്റീനയ്ക്ക് ഇന്നു ജയം അർജന്റാണ്. അല്ലാത്തപക്ഷം അർജന്റീന ഖത്തർ ലോകകപ്പ് ഫുട്ബോളിൽനിന്നു തിരികെ നാട്ടിലേക്കു പറക്കേണ്ടിവരും. ജയിച്ചാൽ പ്രീക്വാർട്ടറിൽ കടക്കാം എന്ന അവസ്ഥയിലാണ് ഗ്രൂപ്പ് സിയിൽ അർജന്റീനയും പോളണ്ടും. സൂപ്പർ താരങ്ങളായ ലയണൽ മെസിയും റോബർട്ട് ലെവൻ ഡോവ്സ്കിയും നേർക്കുനേർ ഇറങ്ങുന്ന പോരാട്ടവുമാണിത്.
രണ്ടു താരങ്ങളും ഇനി ഒരു ലോകകപ്പ് വേദിയിൽ ഉണ്ടാകുമോ എന്നും തീർച്ചയില്ല. ഖത്തർ ലോകകപ്പ് കിരീടസാധ്യതയിൽ മുൻപന്തിയിലായിരുന്ന അർജന്റീന, സൗദി അറേബ്യക്ക് എതിരായ അപ്രതീക്ഷിത തോൽവിയോടെയാണു പ്രതിസന്ധിയിലായത്. എന്നാൽ, മെക്സിക്കോയ്ക്ക് എതിരായ 2-0ന്റെ ജയമാണ് അർജന്റീ നയ്ക്കു ജീവൻ നൽകിയത്. അതിന്റെ തുടർച്ച പ്രതീക്ഷിച്ചാണു ലാ ആൽബിസെലസ്റ്റെ ആരാധകരുടെ കാത്തിരിപ്പ്.
ഗ്രൂപ്പിൽ പോളണ്ട് ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം. പോളണ്ടിനെ കീഴടക്കിയാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീനയ്ക്കു പ്രീക്വാർട്ടറിൽ ക ടക്കാം. 974 സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് പോളണ്ട് x അർജന്റീന മത്സരം.
ഇതേസമയം, ലൂസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയും മെക്സിക്കോയും ഏറ്റുമുട്ടും. ജയിക്കുന്ന ടീമിനു പ്രീക്വാർട്ടർ സാധ്യത ഉണ്ടെന്നതാണ് ഈ മത്സര ത്തിന്റെയും ഹൈലൈറ്റ്. സൗദിയാണു ജയിക്കുന്നതെങ്കിൽ അവർ പ്രീക്വാർട്ടർ ഉറപ്പിക്കും എന്നതും വാസ്തവം.