+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഷാ​യ​ത്തി​ല്‍ വി​ഷം: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: പാ​റ​ശാ​ല സ്വ​ദേ​ശി ഷാ​രോ​ണ്‍ രാ​ജി​നു ക​ഷാ​യ​ത്തി​ല്‍ വി​ഷം ചേ​ര്‍​ത്തു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ കാ​മു​കി ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല ക
ക​ഷാ​യ​ത്തി​ല്‍ വി​ഷം: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
കൊ​ച്ചി: പാ​റ​ശാ​ല സ്വ​ദേ​ശി ഷാ​രോ​ണ്‍ രാ​ജി​നു ക​ഷാ​യ​ത്തി​ല്‍ വി​ഷം ചേ​ര്‍​ത്തു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ കാ​മു​കി ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല കു​മാ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ല്‍ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ജ​സ്റ്റീ​സ് വി​ജു എ​ബ്ര​ഹാ​മി​ന്‍റെ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ച്ച​ത്.

ഹ​ര്‍​ജി​ക്കാ​ര്‍​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നു പു​റ​മെ തെ​ളി​വു ന​ശി​പ്പി​ച്ചെ​ന്ന കു​റ്റ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഷാ​രോ​ണു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഗ്രീ​ഷ്മ മ​റ്റൊ​രു വി​വാ​ഹം നി​ശ്ച​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഷാ​രോ​ണി​നോ​ടു പി​ന്‍​മാ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ഷാ​രോ​ണി​നെ ഗ്രീ​ഷ്മ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി വി​ഷം കൊ​ടു​ത്തെ​ന്നാ​ണ് കേ​സ്.

ഒ​ക്ടോ​ബ​ര്‍ 25ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ഷാ​രോ​ണ്‍ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചി​രു​ന്നു. നേ​ര​ത്തെ നെ​യ്യാ​റ്റി​ന്‍​ക​ര മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.
More in Latest News :