കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലില്‍ സമയം നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷന്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്–പെണ് വ്യത്യാസമില്ലാതെ ഒരേനിയമം ബാധകമാക്കണം. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷന് അധ്യക്ഷ പി.സതീദേവി കോഴിക്കോട്ട് പറഞ്ഞു.
മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. നിർഭയമായി ലൈബ്രറി ഉൾപ്പടെ ഉപയോഗിക്കാൻ സാധിക്കണം. കോട്ടയത്തെ സദാചാര ഗുണ്ടാ ആക്രമണം കടുത്ത സ്ത്രീവിരുദ്ധത സമൂഹത്തിൽ നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. പോലീസ് ജാഗ്രതയോടെ ഇടപെട്ടു. പോലീസിനോട് റിപ്പോർട്ട് തേടും.
തൊഴിലിടങ്ങളിൽ ഐസിസി ഉണ്ടോ എന്ന കാര്യം പരിശോധിക്കും. ഐസിസി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും സതീദേവി വ്യക്തമാക്കി.