+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​നാ​പ​ക​ടം: സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം

പൊ​ൻ​കു​ന്നം: പാ​ലാ​പൊ​ൻ​കു​ന്നം റോ​ഡി​ൽ ര​ണ്ടാം മൈ​ലി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം. പ​ന​മ​റ്റം മാ​ട​ത്താ​നി​ൽ ലേ​ഖ​യാ​ണ് (44 ) മ​രി​ച്ച​ത്.അ​മി​ത വേ​ഗ​ത​യി
പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​നാ​പ​ക​ടം: സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം
പൊ​ൻ​കു​ന്നം: പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ ര​ണ്ടാം മൈ​ലി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം. പ​ന​മ​റ്റം മാ​ട​ത്താ​നി​ൽ ലേ​ഖ​യാ​ണ് (44 ) മ​രി​ച്ച​ത്.

അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ലോ​റി ബൈ​ക്കി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് വീ​ണ ലേ​ഖ​യു​ടെ ദേ​ഹ​ത്തു​കൂ​ടി ലോ​റി ക​യ​റി​യി​റ​ങ്ങി.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വ​തി​യു​ടെ ബ​ന്ധു​വാ​യ പ​ന​മ​റ്റം അ​ഞ്ജു​ഭ​വ​നി​ൽ അ​ർ​ജു​ൻ കൃ​ഷ്ണ​ൻ (22)നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​രും സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്ന് വീ​ട്ടി​ലേ​യ്ക്ക് തി​രി​ഞ്ഞ് ക​യ​റു​ന്ന​തി​നി​ടെ പി​ന്നി​ൽ​നി​ന്നും അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലേ​ഖ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് കൈ​ത​ച്ച​ക്ക ക​യ​റ്റി വാ​ഴ​ക്കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ലോ​റി. ലോ​റി ഡ്രൈ​വ​ർ വ​ട​ക്കാ​ഞ്ചേ​രി മം​ഗ​ലം സ്വ​ദേ​ശി ന​ന്ദ​ന​ത്തി​ൽ ഗീ​രീ​ഷി(48)​നെ പൊ​ൻ​കു​ന്നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :