കോഴിക്കോട്: വാഹനത്തിൽ അപകടരമായ രീതിയിൽ ഫുട്ബോൾ ആരാധകരുടെ അഭ്യാസപ്രകടനം. കോഴിക്കോട് കാരന്തൂരിലായിരുന്നു സംഭവം. വിവിധ രാജ്യങ്ങളുടെ പതാകയേന്തിയായിരുന്നു വാഹനങ്ങളിലെ അഭ്യാസപ്രകടനം.
കോളജ് വിദ്യാർഥികളാണ് അപകടരമായ രീതിയിൽ കാർ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയത്. കാറിന്റെ ഡോറുകൾ തുറന്നും, മൈതാനത്ത് വട്ടംചുറ്റിച്ചുമായിരുന്നു അഭ്യാസപ്രകടനങ്ങൾ. കാറിന്റെ ഡിക്കിയിൽ ഉൾപ്പെടെ വിദ്യാർഥികൾ ഇരിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ ദൃശ്യമാണ്.
സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചു. നാല് വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായാണ് വിവരം. വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.