തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ സാങ്കേതിക പിഴവുകളുണ്ടെന്ന് കൃഷി വകുപ്പ് സെക്രട്ടറി ബി. അശോക്.
ബില്ലിന് അനുബന്ധമായി ഉൾപ്പെടുത്തിയ കുറിപ്പിലാണ് അശോക് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് എന്ത് കാരണത്താലാണ് എന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഒന്നര പേജ് നീളുന്ന കുറിപ്പിൽ അശോക് വ്യക്തമാക്കി.
അശോകിന്റെ കുറിപ്പിൽ അതൃപ്തി രേഖപ്പെടുത്തിയ മന്ത്രിസഭ, കുറിപ്പുകൾ തയാറാക്കുന്പോൾ ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെട്ടു.