+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗവർണർക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാൻ അനന്തമായി വൈകുന്നതു ചോദ്യം ചെയ്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജി ഹൈക്കോടതി തള്ളി. ആലുവ സ്വദേശി നൽകിയ ഹർജി ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജ
ഗവർണർക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാൻ അനന്തമായി വൈകുന്നതു ചോദ്യം ചെയ്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജി ഹൈക്കോടതി തള്ളി. ആലുവ സ്വദേശി നൽകിയ ഹർജി ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.

എത്രയും വേഗം ബില്ല് ഗവർണർ ഒപ്പിടണമെന്നേ ഭരണഘടന പറയുന്നുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാൻ വൈകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കുമെതിരാണെന്ന് ഹർജിയിൽ പറയുന്നു.

ബില്ലിൽ തീരുമാനമെടുക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ബില്ലിന് അംഗീകാരം നൽകുന്നില്ലെങ്കിൽ അതു നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ വേണം. മറിച്ച് അനന്തമായി ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
More in Latest News :