+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബർ വിലയിടിവ്: പി.ജെ. ജോസഫിന്‍റെ ഏകദിന ഉപവാസ സമരം തുടങ്ങി

കോട്ടയം: റബർ വിലയിടിവിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം തുടങ്ങി. കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്താണ് ഉപവാസ സമരം ആരംഭിച്ചത്. റബർ കൃഷിക
റബർ വിലയിടിവ്: പി.ജെ. ജോസഫിന്‍റെ ഏകദിന ഉപവാസ സമരം തുടങ്ങി
കോട്ടയം: റബർ വിലയിടിവിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം തുടങ്ങി. കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്താണ് ഉപവാസ സമരം ആരംഭിച്ചത്.

റബർ കൃഷിക്കാരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണ അവസാനിപ്പിക്കുക, റബർ വില സ്ഥിരതാ ഫണ്ട് 250 രൂപയായി ഉയർത്തുക, സർക്കാർ നൽകുന്ന 170 രൂപയുടെ അടിസ്ഥാന വില കുടിശിക തീർത്ത് റബർ കർഷകർക്ക് നൽകുക, റബർ ബോർഡിനെ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെയും കർഷക യൂണിയന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഉപവാസ സമരം.
More in Latest News :