+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ്: അ​മി​ത് അ​റോ​റ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ എ​ക്സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ വ്യ​വ​സാ​യി അ​മി​ത് അ​റോ​റ​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു. ക​ള്ള​പ്പ​ണ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ദ്യ
ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ്: അ​മി​ത് അ​റോ​റ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ എ​ക്സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ വ്യ​വ​സാ​യി അ​മി​ത് അ​റോ​റ​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു. ക​ള്ള​പ്പ​ണ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ദ്യ​വ്യ​വ​സാ​യി​യാ​യ അ​റോ​റ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഡ​ൽ​ഹി​യി​ലെ പു​തി​യ മ​ദ്യ​ന​യ​ത്തി​ൽ ചി​ല വ്യാ​പാ​രി​ക​ൾ​ക്ക് അ​ന​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന രീ​തി​യി​ൽ ആം ​ആ​ദ്മി സ​ർ​ക്കാ​രി​നൊ​പ്പം ചേ​ർ​ന്ന് അ​റോ​റ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​രോ​പി​ക്കു​ന്ന​ത്.

ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ‌അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി ചേ​ർ​ത്ത കേ​സി​ൽ മ​ല​യാ​ളി വ്യ​വ​സാ​യി വി​ജ​യ് നാ​യ​ർ, സ​മീ​ർ മ​ഹേ​ന്ദ്രു എ​ന്നി​വ​രെ അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
More in Latest News :