+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വിസിമാരുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.തങ്ങളെ പുറത്താക്കാനാണ് ഗവര്‍
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വിസിമാരുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

തങ്ങളെ പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കമെന്നും അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വിസിമാരുടെ വാദം. നിയമിച്ച ചാന്‍സലര്‍ തന്നെ നിയമനം തെറ്റായിരുന്നെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിസിമാര്‍ പറയുന്നത്.

എന്നാല്‍ യുജിസി മാനദണ്ഡപ്രകാരമല്ല വൈസ് ചാന്‍സലര്‍മാരുടെ പ്രാഥമിക പട്ടിക തയാറാക്കിയതെന്നും പലര്‍ക്കും വേണ്ടത്ര യോഗ്യതയില്ലെന്നും ഇപ്പോള്‍ ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഗവര്‍ണറുടെ നിലപാട്.
More in Latest News :