കോട്ടയം: റബർ വിലയിടിവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെയും കേരള കർഷക യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഉപവാസ സമരം ഇന്ന് നടക്കും. രാവിലെ 10 മുതൽ കോട്ടയത്ത് പഴയ പോലീസ് സ്റ്റേഷൻ മൈതാനത്താണ് ഉപവാസസമരം സംഘടിപ്പിക്കുക.
റബർ കൃഷിക്കാരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണ അവസാനിപ്പിക്കുക, റബർ വില സ്ഥിരതാ ഫണ്ട് 250 രൂപയായി ഉയർത്തുക, സർക്കാർ നൽകുന്ന 170 രൂപയുടെ അടിസ്ഥാന വില കുടിശിക തീർത്ത് റബർ കർഷകർക്കു നൽകുക, റബർ ബോർഡിനെ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം നിർവഹിക്കും. പാർട്ടിയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകുമെന്ന് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം അറിയിച്ചു.