പാലക്കാട്: അട്ടപ്പാടിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. അഗളി ഭൂതിവഴി സ്വദേശി കുമരൻ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ മടത്തുകാട് പ്രദേശത്ത് സുഹൃത്തിനൊപ്പം നദി കടക്കാൻ ശ്രമിക്കവേയാണ് അപകടം സംഭവിച്ചത്. സുഹൃത്ത് നീന്തി രക്ഷപ്പെട്ടെങ്കിലും കുമരൻ നദിയിൽ മുങ്ങിത്താഴ്ന്നു. പോലീസും രക്ഷാപ്രവർത്തകരും നടത്തിയ തെരച്ചിലിനൊടുവിൽ ഉച്ചയോടെ കുമരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊതുവേ നീരൊഴുക്ക് കുറഞ്ഞ നദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ മൂലമുണ്ടായ കുത്തൊഴുക്കിൽപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് പ്രദേശവാസികൾ അറിയിച്ചു.