+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ഡ്ജി നി​യ​മ​നം; കൊ​ളീ​ജി​യം ശിപാ​ര്‍​ശ ചെ​യ്ത പേ​രു​ക​ള്‍ കേ​ന്ദ്രം തി​രി​ച്ച​യ​ച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് ജ​ഡ്ജി​മാ​രാ​യി കൊ​ളീ​ജി​യം ശിപാ​ര്‍​ശ ചെ​യ്ത പ​ത്ത് പേ​രു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മ​ട​ക്കി അ​യ​ച്ചു. കേ​ര​ള ഹൈ​ക്കോ
ജ​ഡ്ജി നി​യ​മ​നം; കൊ​ളീ​ജി​യം ശിപാ​ര്‍​ശ ചെ​യ്ത പേ​രു​ക​ള്‍ കേ​ന്ദ്രം തി​രി​ച്ച​യ​ച്ചു
ന്യൂ​ഡ​ല്‍​ഹി: കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് ജ​ഡ്ജി​മാ​രാ​യി കൊ​ളീ​ജി​യം ശിപാ​ര്‍​ശ ചെ​യ്ത പ​ത്ത് പേ​രു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മ​ട​ക്കി അ​യ​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്കു​ള്ള ര​ണ്ടും കോ​ല്‍​ക്ക​ത്ത​യി​ലേ​ക്കു​ള്ള ര​ണ്ടും അ​ല​ഹ​ബാ​ദി​ലേ​ക്കു​ള്ള അ​ഞ്ചും പേ​രു​ക​ള​ട​ങ്ങു​ന്ന ശിപാ​ര്‍​ശ​യാ​ണ് മ​ട​ക്കി​യ​ത്.

ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി ഉ​യ​ര്‍​ത്ത​പ്പെ​ടാ​ന്‍ ശിപാ​ര്‍​ശ ചെ​യ്യ​പ്പെ​ട്ട മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ സൗ​ര​ഭ് കി​ര്‍​പാ​ലി​ന്‍റെ പേ​രും മ​ട​ക്കി അ​യ​ച്ച​തി​ലു​ണ്ട്. താ​ന്‍ സ്വ​വ​ര്‍​ഗ അ​നു​രാ​ഗി ആ​യ​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​പ്രീ​തി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന്​ കി​ര്‍​പാ​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഈ ​മാ​സം 25നാ​ണ് 20 പേ​രു​ക​ള​ട​ങ്ങി​യ കൊ​ളീ​ജി​യ​ത്തി​ന്‍റെ ശിപാ​ര്‍​ശ കേ​ന്ദ്രം തി​രി​ച്ച​യ​ച്ച​ത്. ഇ​തി​ല്‍ ചി​ല പേ​രു​ക​ള്‍ നേ​ര​ത്തെ കൊ​ടു​ത്തി​രു​ന്ന​താ​ണ്.

കൊ​ളീ​ജി​യം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​യ​ച്ച പേ​രു​ക​ള്‍ കേ​ന്ദ്രം മ​ട​ക്കി​യാ​ല്‍ അ​ത് വീ​ണ്ടും അ​യ​ക്കു​മ്പോ​ള്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍ പ​തി​വി​ന് വി​പ​രീ​ത​മാ​യി ര​ണ്ടാം ത​വ​ണ​യും നി​യ​മ​മ​ന്ത്രാ​ല​യം ഇ​ത് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു.

കൊ​ളീ​ജി​യം സു​താ​ര്യ​മ​ല്ലെ​ന്ന് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജ്ജു​വി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ട് സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കൊ​ളീ​ജി​യം സം​വി​ധാ​ന​ത്തി​നെ​തി​രാ​യ വി​മ​ര്‍​ശ​നം മ​ന്ത്രി​ക്ക് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.
More in Latest News :