തിരുവനന്തപുരം: തുറമുഖ വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞം മേഖലയിലെ സ്പെഷൽ ഓഫീസറായി ഡിഐജി ആർ. നിശാന്തിനിയെ സർക്കാർ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാനും മേഖലയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെപ്പറ്റി അന്വേഷിക്കാനുമായി ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെയും രൂപീകരിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആർ. അജിത് കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച ഉത്തരവ് പുറത്തിറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ, ഡിസിപി അജിത് കുമാർ എന്നിവരെ അന്വേഷണസംഘത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്.