ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങള്‍ക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ചു സംസ്ഥാനങ്ങളിലെ 20 ഇടങ്ങളിലുള്ള ഗുണ്ടാ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
യുപി, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങളിലാണ് പരിശോധന തുടരുന്നത്. രാജ്യത്തെ 102 സ്ഥലങ്ങളിലായി നടന്ന റെയ്ഡില്‍ ഗുണ്ടാ സംഘത്തില്‍പെട്ട ചിലരെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തീഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവര്‍ ഉള്‍പ്പെടെ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.
ഇവര്‍ക്ക് ഐഎസ്ഐ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇത്തരം ഗുണ്ടാ സംഘങ്ങളെ ഭീകരസംഘടനകള്‍ ഉപയോഗിക്കുന്നതായി എന്‍ഐഎ കണ്ടെത്തി. ഭീകരസംഘടനകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന പണം ഇവര്‍ വഴിയാണ് കൈപ്പറ്റുന്നതെന്നും എന്‍ഐഎക്ക് സൂചന ലഭിച്ചിട്ടുണ്ട്.