ന്യൂഡൽഹി: കോടതി നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണത്തിനു രജിസ്ട്രിക്കും ഇൻഫോർമാറ്റിക്സ് സെന്ററിനും (എൻഐസി) മതിയായ സാങ്കേതിക സൗകര്യങ്ങളില്ലെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ. തത്സമയ സംപ്രേഷണ നടപടികൾ വിപുലീകരിക്കുന്നതിന് മറ്റൊരു ആപ്പിനെ ആശ്രയിക്കേണ്ടിവരുമെന്നും സെക്രട്ടറി ജനറൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
യുട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്ന കോടതി നടപടികളുടെ പകർപ്പവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എൻ. ഗോവിന്ദാചാര്യ സമർപ്പിച്ച ഹർജിയിലാണു നടപടി.
യുട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്ന കോടതി നടപടികളുടെ പകർപ്പവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എൻ. ഗോവിന്ദാചാര്യ സമർപ്പിച്ച ഹർജിയിലാണു നടപടി.