+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഘാ​ന​യു​ടെ ക​രു​ത്തി​ന് മു​ന്നി​ൽ പൊ​രു​തി​വീ​ണ് ദ​ക്ഷി​ണ​കൊ​റി​യ

ദോ​ഹ: ലോ​ക​ക​പ്പി​ൽ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​ന്മാ​രാ​യ ഘാ​ന​യോ​ട് പൊ​രു​തി​വീ​ണ് ദ​ക്ഷി​ണ​കൊ​റി​യ. ഗ്രൂ​പ്പ് എ​ച്ച് പോ​രാ​ട്ട​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഘാ​ന​യു​ടെ ജ​
ഘാ​ന​യു​ടെ ക​രു​ത്തി​ന് മു​ന്നി​ൽ പൊ​രു​തി​വീ​ണ് ദ​ക്ഷി​ണ​കൊ​റി​യ
ദോ​ഹ: ലോ​ക​ക​പ്പി​ൽ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​ന്മാ​രാ​യ ഘാ​ന​യോ​ട് പൊ​രു​തി​വീ​ണ് ദ​ക്ഷി​ണ​കൊ​റി​യ. ഗ്രൂ​പ്പ് എ​ച്ച് പോ​രാ​ട്ട​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഘാ​ന​യു​ടെ ജ​യം. ജ​യ​ത്തോ​ടെ ഘാ​ന ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ഘാ​ന​യു​ടെ മു​ഹ​മ്മ​ദ് കു​ഡു​സു​വും ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ചോ ​ഗ്യു സ​ങ്ങും ഇ​ര​ട്ട ഗോ​ൾ വീ​തം നേ​ടി.

24-ാം മി​നി​റ്റി​ൽ ഘാ​ന​യു​ടെ മു​ഹ​മ്മ​ദ് സാ​ലി​സു​വാ​ണ് ഗോ​ൾ വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. 34-ാം മി​നി​റ്റി​ൽ കു​ഡു​സു ലീ​ഡ് ഉ​യ​ർ​ത്തി. 2-0 ലീ​ഡു​മാ​യാ​ണ് ഘാ​ന ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ച്ച​ത്.

ര​ണ്ടാം പകുതിയുടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ദ​ക്ഷി​ണ​കൊ​റി​യ ര​ണ്ട് ഗോ​ളും മ​ട​ക്കി. 58,61 മി​നി​റ്റു​ക​ളി​ലാ​ണ് ചോ ​ഗ്യു ഘാ​ന​യു​ടെ വ​ല​കു​ലു​ക്കി​യ​ത്. 68-ാം മി​നി​റ്റി​ൽ കു​ഡു​സു ഘാ​ന​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.
More in Latest News :