തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സര്‍ക്കാരിനെതിരേ എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-എം. സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് കരുതാനാകില്ലെന്നും ജോസ് പ്രതികരിച്ചു.
എടുത്ത അഞ്ച് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരേ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമായി പോയെന്നും ജോസ് പറഞ്ഞു.
വിഴിഞ്ഞത്ത് സമരത്തിന്റെ മറവിൽ കലാപമുണ്ടാക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരിച്ചതിനുപിന്നാലെയാണ് കേരള കോൺഗ്രസ് എമ്മിന്റെ പ്രതികരണം.