അഹമ്മദാബാദ്: ലിസ്റ്റ്-എ ക്രിക്കറ്റില്‍ ഒരു ഓവറില്ഏഴ് സിക്സറുകള്‍ പറത്തുന്ന ലോകത്തെ ആദ്യത്തെ ബാറ്റ്സ്മാനായി റിതുരാജ് ഗെയ്ക്വാദ്. അഹമ്മദാബാദില്‍ നടന്ന വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെയാണ് മഹാരാഷ്ട്ര ക്യാപ്റ്റനും ഓപ്പണറുമായ ഗെയ്ക്വാദ് ഒരോവറില്‍ ഏഴ് സിക്സറുകള്‍ നേടിയത്.
യുപിയുടെ ഇടം കൈ സ്പിന്നര്‍ ശിവ സിംഗ് എറിഞ്ഞ 49-ാം ഓവറിലാണ് റിതുരാജ് ഈ അപൂര്‍വ നേട്ടത്തിനുടമയായത്. ശിവ സിംഗ് എറിഞ്ഞ അഞ്ചാമത്തെ പന്ത് നോബോള്‍ ആയിരുന്നു. ആ പന്തിലും ഫ്രീഹിറ്റിലുമടക്കം സിക്സറുകര് പറത്തിയ റിതുരാജ് മത്സരത്തില്‍ ഇരട്ടശതകം തികച്ചു.
159 പന്തില്‍ 10 ഫോറും 16 സിക്സും സഹിതം 220 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. മത്സരത്തില്‍ മഹാരാഷ്ട്ര 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 330 റണ്‍സ് നേടി.
ടൂര്‍ണമെന്റിലെ അവസാന എട്ട് ഇന്നിംഗ്സുകളില്‍ റിതുരാജിന്റെ ആറാം ശതകമാണിത്. ലിസ്റ്റ്-എ കരിയറിലെ 13 -ാം ശതകവുമാണിത്. റിതുരാജ് ഇന്ത്യക്കായി ഒരു ഏകദിനവും ഒന്‍പത് ടി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

6⃣,6⃣,6⃣,6⃣,6⃣nb,6⃣,6⃣
— BCCI Domestic (@BCCIdomestic) November 28, 2022
Ruturaj Gaikwad smashes 4⃣3⃣ runs in one over! 🔥🔥
Follow the match ▶️ https://t.co/cIJsS7QVxK…#MAHvUP | #VijayHazareTrophy | #QF2 | @mastercardindia pic.twitter.com/j0CvsWZeES