+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റ്റ​ലി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ: ന​വ​ജാ​ത​ശി​ശു അ​ട​ക്കം ഏ​ഴു പേ​ർ മ​രി​ച്ചു

മി​ലാ​ൻ: തെ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ ദ്വീ​പ്ന​ഗ​ര​മാ​യ ഇ​ഷി​യ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ള്ള ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഏ​ഴു പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു ആ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്
ഇ​റ്റ​ലി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ: ന​വ​ജാ​ത​ശി​ശു അ​ട​ക്കം ഏ​ഴു പേ​ർ മ​രി​ച്ചു
മി​ലാ​ൻ: തെ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ ദ്വീ​പ്ന​ഗ​ര​മാ​യ ഇ​ഷി​യ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ള്ള ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഏ​ഴു പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു ആ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ അ​സോ​സി​യ​റ്റ​ഡ് പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ശനിയാഴ്ച രാ​വി​ലെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ തു​റ​മു​ഖ ന​ഗ​ര​ത്തി​ൽ നാ​ശം​വി​ത​ച്ച​ത്. കാ​ണാ​താ​യ അ​ഞ്ച് പേ​ർ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ണു. പ​ത്തു കെ​ട്ടി​ട​ങ്ങ​ളെ​ങ്കി​ലും ത​ക​ർ​ന്നു​വീ​ണ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും തീ​ര​സം​ര​ക്ഷ​ണ​സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം തു​ട​ക്ക​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ളും ബോ​ട്ടു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ജ​ന​വാ​സ മേ​ഖ​ല​യാ​യ ഇ​ഷി​യ​യി​ൽ തീ​ര​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് പ​ർ​വ​ത​ങ്ങ​ളും ഉ​ണ്ട്. രാ​ജ്യ​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം​കൂ​ടി​യാ​ണി​ത്.
More in Latest News :