+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലു​ക്കാ​ക്കു​വി​നും ര​ക്ഷി​ക്കാ​നാ​യി​ല്ല; ബെ​ൽ​ജി​യ​ത്തെ തോ​ൽ​പ്പി​ച്ച് മൊ​റോ​ക്കോ

ദോ​ഹ: ലോ​ക​റാ​ങ്കിം​ഗി​ൽ മു​ന്നി​ലു​ള്ള ബെ​ൽ​ജി​യ​ത്തെ തോ​ൽ​പ്പി​ച്ച് മൊ​റോ​ക്കോ. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മൊ​റോ​ക്കോ ബെ​ൽ​ജി​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ബ്ദു​ൽ​ഹ​മി​ദ് സ
ലു​ക്കാ​ക്കു​വി​നും ര​ക്ഷി​ക്കാ​നാ​യി​ല്ല; ബെ​ൽ​ജി​യ​ത്തെ തോ​ൽ​പ്പി​ച്ച് മൊ​റോ​ക്കോ
ദോ​ഹ: ലോ​ക​റാ​ങ്കിം​ഗി​ൽ മു​ന്നി​ലു​ള്ള ബെ​ൽ​ജി​യ​ത്തെ തോ​ൽ​പ്പി​ച്ച് മൊ​റോ​ക്കോ. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മൊ​റോ​ക്കോ ബെ​ൽ​ജി​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ബ്ദു​ൽ​ഹ​മി​ദ് സ​ബി​രി, സ​കാ​രി​യ അ​ബു​ഖ്ലാ​ൽ‌ എ​ന്നി​വ​രാ​ണ് മൊ​റോ​ക്കോ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. 73 ാം മി​നി​റ്റി​ൽ സ​ബി​രി ഫ്രീ​കി​ക്കി​ലൂ​ടെ മൊ​റോ​ക്കോ​യെ മു​ന്നി​ലെ​ത്തി​ച്ചു. ബോ​ക്സി​ന്‍റെ ഇ​ട​ത് മൂ​ല​യി​ൽ​നി​ന്നും സ​ബി​രി എ​ടു​ത്ത ഫ്രീ​കി​ക്ക് ബെ​ൽ​ജി​യെ ഗോ​ളി തി​ബോ ക്വോ​ട്ടു​വ​യെ മ​റി​ക​ട​ന്ന് വ​ല​യി​ൽ വീ​ണു.

നേ​ര​ത്തെ സ​മാ​ന​മാ​യ ഫ്രീ​കി​ക്ക് മൊ​റോ​ക്കോ വ​ല​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വാ​റി​ലൂ​ടെ ഗോ​ൾ നി​ഷേ​ധി​ച്ചി​രു​ന്നു. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ‌ ഗോ​ൾ വീ​ണ​തോ​ടെ ഉ​ണ​ർ​ന്ന ബെ​ൽ​ജി​യം, സൂ​പ്പ​ർ താ​രം ലു​ക്കാ​ക്കു​വി​നെ ക​ള​ത്തി​ലി​റ​ക്കി​യെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. ഇ​ഞ്ചു​റി ടൈ​മി​ൽ മൊ​റോ​ക്കോ ര​ണ്ടാ​മ​തും വ​ല​കു​ലു​ക്കി വി​ജ​യം ആ​ധി​കാ​രി​ക​മാ​ക്കി.

മ​ത്സ​ര​ത്തി​ൽ 67 ശ​ത​മാ​ന​വും പ​ന്ത് അ​വ​കാ​ശം ബെ​ൽ​ജി​യ​ത്തി​നാ​യി​രു​ന്നു. ഒ​ൻ​പ​ത് കോ​ർ​ണ​റു​ക​ളും നേ​ടി​യെ​ടു​ത്തു. മൊ​റോ​ക്കോ​യ്ക്ക് ഒ​രു കോ​ർ​ണ​ർ​മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. അ​തും അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ.

ജ​യ​ത്തോ​ടെ മൊ​റോ​ക്കോ പ്രീ ​ക്വാ​ർ​ട്ട​ർ സാ​ധ്യ​ത നി​ല​നി​ർ​ത്തി. ഗ്രൂ​പ്പി​ൽ നാ​ല് പോ​യി​ന്‍റു​മാ​യി മൊ​റോ​ക്കോ​യാ​ണ് മു​ന്നി​ൽ. തോ​ൽ​വി പി​ണ​ഞ്ഞ​തോ​ടെ ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​രം ബെ​ൽ​ജി​യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി.
More in Latest News :