+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ ബു​ള്ള​റ്റ് ഓ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ ബു​ള്ള​റ്റ് ഓ​ടി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി. മ​ധ്യ​പ്ര​ദേ​ശി​ലെ മോ​വി​ൽ ന​ട​ന്ന യാ​ത്ര​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി റോ​യ​ൽ എ​
ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ ബു​ള്ള​റ്റ് ഓ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ ബു​ള്ള​റ്റ് ഓ​ടി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി. മ​ധ്യ​പ്ര​ദേ​ശി​ലെ മോ​വി​ൽ ന​ട​ന്ന യാ​ത്ര​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ് ഓ​ടി​ച്ച​ത്.

ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബു​ള്ള​റ്റ് ഓ​ടി​ച്ച രാ​ഹു​ൽ ഗാ​ന്ധി​ക്ക്, സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് വ​ഴി​യൊ​രു​ക്കി.



മൃ​ഗ​സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യെ തി​ര​ക്കി​യെ​ത്തി​യ ര​ണ്ടു​പേ​രു​ടെ ബൈ​ക്കി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര. ഇ​വ​ര്‍​ക്കൊ​പ്പം കൊ​ണ്ടു​വ​ന്ന 'മാ​ര്‍​വ​ല്‍' എ​ന്ന നാ​യ​യേ​യും ന​ട​ക്കു​ന്ന​തി​നി​ടെ രാ​ഹു​ല്‍ ത​ന്‍റെ കൂ​ടെ​ക്കൂ​ട്ടി.

രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ശ​നി​യാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​ർ​ട്ടാ​ക്ക ഗ്രാ​മ​ത്തി​ൽ നി​ന്ന് പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.
More in Latest News :