ഇസ്ലാമാബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023-ലെ ഏകദിന ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറുമെന്ന പിസിബി അധ്യക്ഷൻ റമീസ് രാജയുടെ വാക്കുകൾ തള്ളി മുൻ താരം ഡാനിഷ് കനേറിയ. ഒരു ഐസിസി ടൂർണമെന്റ് ബഹിഷ്കരിക്കാനുള്ള ധൈര്യം പാക്കിസ്ഥാനില്ലെന്നും ഈ പിന്മാറ്റം ഇന്ത്യയെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും കനേറിയ പറഞ്ഞു.
ക്രിക്കറ്റിൽ നിന്ന് ധാരാളം വരുമാനം ലഭിക്കുന്ന ഇന്ത്യക്ക് പാക് പിന്മാറ്റം മൂലം ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ താരം, പാക്കിസ്ഥാൻ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് പ്രസ്താവിച്ചു. ഐസിസി സമ്മർദം ചെലുത്തിയാൽ ടൂർണമെന്റിൽ പങ്കെടുക്കുകയല്ലാതെ പാക്കിസ്ഥാന് മറ്റൊരു വഴിയില്ലെന്നും ഈ സാഹചര്യം മുൻനിർത്തി ബഹിഷ്കരണാഹ്വാനങ്ങൾ നടത്താതെ ഇരിക്കുന്നതാണ് നല്ലതെന്നും കനേറിയ പറഞ്ഞു.
പാക്കിസ്ഥാൻ വേദിയാകുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിന് ഇനിയും സമയമുണ്ടെന്നും ടൂർണമെന്റ് വേദി മാറ്റുമെന്ന് അവകാശവാദം ഉന്നയിച്ച ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളും പിന്മാറാൻ സാധ്യതയുള്ളതിനാൽ പ്രസ്താവനകൾ സൂക്ഷിച്ച് നടത്തണമെന്നും അദേഹം കൂട്ടിച്ചേർത്തു.