ലക്നോ: ഉത്തര്‍പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയില്‍ മുസാഫര്‍നഗറില്‍ വച്ചാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ട്രക്ക്, ഡിവൈഡറില്‍ ഇടിച്ചതിന് ശേഷം രണ്ടു കാറുകള്‍ക്ക് മേല്‍ മറിയുകയായിരുന്നു. കാര്‍ യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇവരില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ട്രക്ക് ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.