+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ബാ​പ്പെ​യ്ക്ക് ഇ​ര​ട്ട ഗോ​ൾ, ഫ്രാ​ൻ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീം ​എ​ന്ന നേ​ട്ടം നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സി​ന്. ഗ്രൂ​പ്പ് ഡി​യി​ൽ ഡെ​ൻ​മാ​ർ​ക്കി​നെ കീ​ഴ​ട​ക്കി​യ​തോ
എം​ബാ​പ്പെ​യ്ക്ക് ഇ​ര​ട്ട ഗോ​ൾ, ഫ്രാ​ൻ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീം ​എ​ന്ന നേ​ട്ടം നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സി​ന്. ഗ്രൂ​പ്പ് ഡി​യി​ൽ ഡെ​ൻ​മാ​ർ​ക്കി​നെ കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ഫ്രാ​ൻ​സ് നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച​ത്. ഈ ​ലോ​ക​ക​പ്പി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ജ​യം നേ​ടു​ന്ന ആ​ദ്യ ടീ​മു​മാ​യി ഫ്രാ​ൻ​സ്.

സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ (61’, 86’) ഇ​ര​ട്ട ഗോ​ളാ​ണ് ഫ്രാ​ൻ​സി​നു ജ​യ​മൊ​രു​ക്കി​യ​ത്. ഫ്രാ​ൻ​സി​നാ​യി അ​വ​സാ​നം ക​ളി​ച്ച 12 മ​ത്സ​ര​ങ്ങ​ളി​ലാ​യി എം​ബാ​പ്പെ​യു​ടെ ഗോ​ൾ​നേ​ട്ടം ഇ​തോ​ടെ 14 ആ​യി.

68-ാം മി​നി​റ്റി​ൽ ആ​ന്ദ്രേ​സ് ക്രി​സ്റ്റെ​ൻ​സ​ണാ​ണ് ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.
More in Latest News :