തിരുവനന്തപുരം: രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബഹു സ്വരതയെ ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പൻ ആശയങ്ങൾ വരുംതലമുറയുടെ മനസിൽ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അ പകടകരമായ പ്രക്രിയയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തകർക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ശാസ്ത്ര അവബോധ നിർമിതി ഭരണഘടനയുടെ അടിസ്ഥാന ക ടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്.
സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസർക്കാരുകളും എന്ന യഥാർഥ ഫെഡറൽ സങ്കൽപ്പം സാർഥകമാകാൻ കടമ്പകൾ സൃ ഷ്ടിക്കപ്പെടുന്നു എന്നതും ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളിയാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദ വികൾ വഹിക്കുന്നവർ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളിൽ ഒന്നാണെന്ന് പിണറായി ഭരണഘടനാദിന സ ന്ദേശത്തിൽ അറിയിച്ചു.