തിരുവനന്തപുരം: പി.ടി. ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ഉഷ അറിയിച്ചു. തനിക്ക് കായിക സംഘടനകളുടേയും താരങ്ങളുടേയും പിന്തുണയുണ്ടെന്ന് ഉഷ പറഞ്ഞു.