+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്! കോ​ൺ​ക്ലേ​വി​ൽ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

കൊ​ച്ചി: പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​ക്ലേ​വി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കും. കോൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ൽ
പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്! കോ​ൺ​ക്ലേ​വി​ൽ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
കൊ​ച്ചി: പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​ക്ലേ​വി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കും. കോൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു സുധാകരൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വാ​ർ​ത്ത വി​വാ​ദ​മാ​യ​തോ​ടെ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ശ​ശി ത​രൂ​രും കെ​പി​സി​സി നേ​തൃ​ത്വ​വും ത​മ്മി​ലെ ഭി​ന്ന​ത​യ്ക്കി​ടെ കെ.​സു​ധാ​ക​ര​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന വാ​ർ​ത്ത വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ത​രൂ​രും സു​ധാ​ക​ര​നും ഒ​രു​മി​ച്ച് വേ​ദി പ​ങ്കി​ടു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന പ​രി​പാ​ടി. അ​തേ​സ​മ​യം പ​രി​പാ​ടി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ട് പ​ങ്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ത​രൂ​രും സു​ധാ​ക​ര​നും ഒ​ന്നി​ച്ച് പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച ഉ ​ച്ച​യോ​ടെ പ​രി​പാ​ടി‌​യി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​താ​യി സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ​സ്. എ​സ്. ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കോ​ൺ​ക്ല​വി​ലെ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​ണ് ത​രൂ​ർ. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഹോ​ട്ട ലി​ൽ മൂ​ന്ന് സെ​ഷ​നു​ക​ളാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ, ത​രൂ​രി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത ലീ​ഡേ​ഴ്സ് ഫോ​റ​ത്തി​ൽ പ്ര​ഭാ​ഷ​ക​നാ​യി എ​ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.
More in Latest News :