+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യ​ൻ തേ​രോ​ട്ടം; ടു​ണീ​ഷ്യ​യെ വീ​ഴ്ത്തി ഓ​സ്ട്രേ​ലി​യ

ദോ​ഹ: ലോ​ക​ക​പ്പി​ൽ ഏ​ഷ്യ​ൻ തേ​രോ​ട്ടം വീ​ണ്ടും. ടു​നീ​ഷ്യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​ൽ​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ പ്രീ ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. എ​ന്നാ​ൽ തോ​ൽ​വി​യോ​ടെ ടു​നീ​ഷ
ഏ​ഷ്യ​ൻ തേ​രോ​ട്ടം; ടു​ണീ​ഷ്യ​യെ വീ​ഴ്ത്തി ഓ​സ്ട്രേ​ലി​യ
ദോ​ഹ: ലോ​ക​ക​പ്പി​ൽ ഏ​ഷ്യ​ൻ തേ​രോ​ട്ടം വീ​ണ്ടും. ടു​നീ​ഷ്യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​ൽ​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ പ്രീ ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. എ​ന്നാ​ൽ തോ​ൽ​വി​യോ​ടെ ടു​നീ​ഷ്യ​ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞു.

2010 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഓ​സ്ട്രേ​ലി​യ​ക്ക് ലോ​ക​ക​പ്പി​ൽ ജ​യി​ക്കാ​നാ​കു​ന്ന​ത്. 12 വ​ർ​ഷം മു​ൻ​പ് സെ​ർ​ബി​യ​യ്‌​ക്കെ​തി​രെ​യാ​യി​രു​ന്നു അ​വ​സാ​ന​മാ​യി ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ വി​ജ​യി​ച്ച​ത്.

ആ​ദ്യ പ​കു​തി​യു​ടെ 23 ാം മി​നി​റ്റി​ൽ മി​ഷേ​ൽ ഡ്യൂ​ക് ആ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. ടു​ണീ​ഷ്യ​ൻ ഡി​ഫ​ൻ​സി​ൽ ത​ട്ടി ഉ​യ​ർ​ന്നു​പൊ​ങ്ങി ബോ​ക്സി​ലെ​ത്തി​യ പ​ന്ത് ഹെ​ഡ് ചെ​യ്ത് മി​ഷേ​ൽ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഗോ​ൾ മ​ട​ക്കാ​ൻ ടു​ണീ​ഷ്യ കൈ​യും​മെ​യ്യും മ​റ​ന്ന് പോ​രാ​ടി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു. ഗ്രൂ​പ്പ് ഡി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇ​ന്ന് ഫ്രാ​ൻ​സ് ഡെ​ന്മാ​ർ​ക്കി​നെ നേ​രി​ടും.
More in Latest News :