+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ങ്ങ​ളു​ടെ തു​ല്യ​പ​ങ്കാ​ളി​ത്തം വി​സ്മ​രി​ക്ക​പ്പെ​ടു​ന്നു; കേ​ന്ദ്ര​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും ഗ​വ​ര്‍​ണ​റെ​യും പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന യ​ജ്
സം​സ്ഥാ​ന​ങ്ങ​ളു​ടെ തു​ല്യ​പ​ങ്കാ​ളി​ത്തം വി​സ്മ​രി​ക്ക​പ്പെ​ടു​ന്നു; കേ​ന്ദ്ര​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും ഗ​വ​ര്‍​ണ​റെ​യും പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന യ​ജ്ഞ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി തു​ല്യ​പ​ങ്കാ​ളി​ത്തം വ​ഹി​ക്കേ​ണ്ട​വ​യാ​ണെ​ന്ന അ​ടി​സ്ഥാ​ന ജ​നാ​ധി​പ​ത്യ ത​ത്വം വി​സ്മ​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് വി​മ​ര്‍​ശ​നം.

സ​ര്‍​ക്കാ​രു​ക​ളെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കാ​ന്‍ ഉ​യ​ര്‍​ന്ന ഭ​ര​ണ​ഘ​ട​നാ പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ന്ന​വ​ര്‍ പോ​ലും ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ ദി​ന​ത്തി​ന്‍റെ ഉ​ത്ക​ണ്ഠ​ക​ളി​ല്‍ ഒ​ന്നാ​ണ് ഇ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് മ​ത​നി​ര​പേ​ക്ഷ, ജ​നാ​ധി​പ​ത്യ, ഫെ​ഡ​റ​ല്‍ മൂ​ല്യ​ങ്ങ​ള്‍ ക​ന​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. സ​മ്പ​ദ്ഘ​ട​ന​യു​ടെ കൂ​റ്റ​ന്‍ തൂ​ണു​ക​ളാ​ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ മ​ത​നി​ര​പേ​ക്ഷ ത​ത്വ​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു.

ഭ​ര​ണ​ഘ​നാ​ത​ത്വ​ങ്ങ​ള്‍​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​യ ന​യ​പ​രി​പാ​ടി​ക​ള്‍ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ നി​യ​മ​പ​ര​മാ​യും പൊ​തു​മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലൂ​ടെ​യും എ​തി​ര്‍​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.
More in Latest News :