+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി ഭ​ര​ണ​ഘ​ട​ന​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി ഭ​ര​ണ​ഘ​ട​ന​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഭ​ര​ണ​ഘ​ട​നാ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം​കോ​ട​തി​യി​ല്‍ ഇ​കോ​ട​തി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി ഭ​ര​ണ​ഘ​ട​ന​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി ഭ​ര​ണ​ഘ​ട​ന​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഭ​ര​ണ​ഘ​ട​നാ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം​കോ​ട​തി​യി​ല്‍ ഇ-​കോ​ട​തി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് പ​രാ​മ​ര്‍​ശം.

ഇ-​കോ​ട​തി പ​ദ്ധ​തി​ക്കു​കീ​ഴി​ല്‍ ന​ട​പ്പാ​ക്കു​ന്ന നാ​ല് സം​രം​ഭ​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ര്‍​ച്വ​ല്‍ ജ​സ്റ്റീ​സ് ക്ലോ​ക്ക്, ജ​സ്റ്റീ​സ് മൊ​ബൈ​ല്‍ ആ​പ്പ് 2.0, ഡി​ജി​റ്റ​ല്‍ കോ​ട​തി, വെ​ബ്‌​സൈ​റ്റു​ക​ള്‍ എ​ന്നി​വ​യ്ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ല്‍ സ്വാ​ത​ന്ത്ര​ത്തി​ന്‍റെ 75-ാം വ​ര്‍​ഷ​ത്തി​ലും ഭ​ര​ണ​ഘ​ട​ന ഉ​യ​ര്‍​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് രാ​ജ്യം മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചും മോ​ദി പ്ര​സം​ഗ​ത്തി​ല്‍ അ​നു​സ്മ​രി​ച്ചു.

അ​തേ​സ​മ​യം കോ​ട​തി​ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു. പൗ​ര​കേ​ന്ദ്രീ​കൃ​ത​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
More in Latest News :